query_builder Mon 28 Mar 2022 3:52 am
visibility 502

പേരാമ്പ്ര: ബാലകൃഷ്ണൻ എടക്കയിൽ രചിച്ച ബാലസാഹിത്യ നോവൽ നരിക്കിലാ പൊയ്ക എടക്കയിൽ ഗ്രാമീണ ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ അബ്ദുള്ള പേരാമ്പ്ര പ്രകാശനം ചെയ്തു. ഗ്രന്ഥശാലയിലെ 85 വയസ്സുള്ള വായനക്കാരി നാരായണി തറയ്ക്കൽ ആദ്യ പ്രതി ഏറ്റുവാങ്ങി. മനോജ് രാമത്ത് പുസ്തക പരിചയം നടത്തി. ഗ്രന്ഥശാല പ്രസിഡൻ്റ് പി. എസ് പാമ്പിരികുന്ന്, നാരായണി തറക്കൽ, എം.കെ.ബാലൻ മാസ്റ്റർ, വേണുഗോപാൽ പേരാമ്പ്ര, സി.കെ.മനോജ് , സോമൻ ഇ.ടി. പാമ്പിരിക്കുന്ന്, ബാലകൃഷ്ണൻ എടക്കയിൽ ,ഗ്രന്ഥശാല സെക്രട്ടറി ഇ.എം.സുരേഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് രാജൻ എം. തറയ്ക്കൽ നന്ദി പറഞ്ഞു.