news bank logo
പ്രധാന വാർത്തകൾ
11

Followers

query_builder Mon 28 Mar 2022 3:15 am

visibility 624

കള്ളൻമാർ വിലസുന്ന പുത്തൻ ചന്ത

വീടുകളുടെ സമീപത്ത് പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ ചുറ്റി തിരിഞ്ഞത് ജനങ്ങളെ ആശങ്കയിലാഴ്ത്തി . വരിക്കാനി കവലയുടെ സമീപ ഇന്നലെ പുലർച്ചെയാണ് സംഭവം. ഷാജി ഷാസ്, ശീപദം മോഹൻദാസ്, പുന്നത്തറ ജോർജ് എന്നിവരുടെ വീടിന് സമീപമാണ് ഇത സംസ്ഥാന തൊഴിലാളികളെ കണ്ടത്. തുടർന്ന് വീടുകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ നാലംഗ സംഘം ആണ് എന്ന് മനസ്സിലായി. മൂന്ന് പേർ റോഡിൽ നിൽക്കുകയും ഒരാൾ വീടിന്റെ പരിസരത്ത് എത്തി നടക്കുകയും ആയിരുന്നു. തിരികെ ഇവർ റോഡിലേക്ക് ഇറങ്ങി സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്കാണ് പോയത്. ഇതോടെ വീട്ടുടമകൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ക്യാമറ ദൃശ്യങ്ങളിൽ ഉള്ളവരെ തിരിച്ചറിഞ്ഞു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

0
Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward