query_builder Mon 28 Mar 2022 3:30 am
visibility 536
മുംബൈ : ഇന്ധന വിലവർധനയ്‌ക്കെതിരെ ഔറംഗബാദിൽ ശിവസേന പ്രവർത്തകരുടെ പ്രതിഷേധം. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഞായറാഴ്ച ശിവസേന പ്രവർത്തകർ ഇന്ധന വിലവർധനയ്‌ക്കെതിരെ പ്രതിഷേധിക്കുകയും കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ക്രാന്തി ചൗക്കിൽ നടന്ന പ്രതിഷേധത്തിൽ എംഎൽസി അംബാദാസ് ദൻവെയും എംഎൽഎ സഞ്ജയ് ഷിർസാത്തും ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾ പങ്കെടുത്തു