query_builder Mon 28 Mar 2022 5:11 am
visibility 525

ഹൈദരാബാദ്: പശുവിനെ കശാപ്പിനായി വിറ്റ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തു. ഹൈദരാബാദിലെ ദബീര്‍പുര മേഖലയ്ക്ക് സമീപമുള്ള ശ്രീ അമ്മവാരി ദേവാലയം(പോച്ചമ്മ ഗുഡി) ക്ഷേത്രത്തിലെ ചെയര്‍മാനും കമ്മിറ്റി അംഗത്തിനും എതിരെയാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അഖില ഭാരത ഗോ സേവാ ഫൗണ്ടേഷന്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ 1977ലെ തെലുങ്കാന ഗോവധ നിരോധന നിയമത്തിലെ ഐപിസി 44/2022 U/S 5, 10 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് പശുവിനെ കശാപ്പുശാലയ്ക്ക് വിറ്റതായി ഗോ സേവാ ഫൗണ്ടേഷന്‍ പ്രതിനിധി ആരോപിച്ചു.
Also read: ഇന്ധനവില വർധനവിനെതിരെ ഔറംഗബാദിൽ വൻ പ്രതിഷേധം