query_builder Mon 28 Mar 2022 7:07 am
visibility 507

പത്താം ക്ലാസ് പഠനത്തിന് ഒരു സൗജന്യ ആപ്പ്
മരട്: ദേശീയപാതയിൽ കോഴി മാലിന്യം വിതറിയ നിലയിൽ കുണ്ടന്നുർ മുതൽ തൈക്കുടം പാലം കയറുന്ന ഭാഗം വരെയാണ് മാലിന്യം വിതറിയ നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ, സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർന്മാൻമാരായ പി ഡി രാജേഷ്, ചന്ദ്രകലാധരൻ ,കൗൺസിലർമാരായ ശോഭാചന്ദ്രൻ , സന്തോഷ്, ലെജു തോമസ് എന്നിവരുടെ നേതൃത്വത്തിൽ മരട്ഹെൽത്ത് വിഭാഗത്തിന്റെയും ദേശീയപാത ശുചീകരണ തൊഴിലാളി കളുടെയും മരട് പോലീസിൻറെയും സഹായത്തോടെ ദേശീയ പാതയിൽ നിന്ന് മാലിന്യം മാറ്റിയതിന് ശേഷം വെള്ളം ഒഴിച്ച് കഴുകി വൃത്തിയാക്കി . .മൂന്നുമണിക്കൂറോളം എടുത്താണ് വൃത്തിയാക്കിയത് . പോലീസ് സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിക്കുന്നുണ്ട് പണിമുടക്കായതിനാൽ കടകൾ തുറക്കാത്തതിനാൽ എല്ലാ സ്ഥാപനത്തിലെയും സി സി ടി വി പരിശോധിക്കാൻ സാധിച്ചില്ല . കുറ്റക്കാരെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ ആൻറണി ആശാൻപറമ്പിൽ അറിയിച്ചു .