query_builder Mon 28 Mar 2022 7:18 am
visibility 500

പത്താം ക്ലാസ് പഠനത്തിന് ഒരു സൗജന്യ ആപ്പ്
മുളന്തുരുത്തി: ദേശീയപണിമുടക്ക് ദിവസം തുറന്നു പ്രവര്‍ത്തിച്ച ഏതാനും കടകള്‍ മുളന്തുരുത്തിയില്‍ സമരക്കാര്‍ ബലമായി അടപ്പിച്ചു. കേന്ദ്രസര്ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‌ക്കെതിരെ ട്രേഡ് യൂണിയന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില് ആരംഭിച്ച പണിമുടക്കില് കേരളത്തിലെ ജനജീവിതം സ്തംഭിച്ച സ്ഥിതിയാണ്. ബസ്, ടാക്‌സി, ഓട്ടോ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണമായും നിശ്ചലമായി. പലയിടങ്ങളിലും സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. മുളന്തുരുത്തിയില്‍ ഏതാനും കടകള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും പ്രതിഷേധക്കാര്‍ ജാഥയായി എത്തിയതോടെ കടകള്‍ അടക്കേണ്ട സ്ഥിതിയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി തുറന്ന ബാങ്കും സമരക്കാര്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു.