query_builder Mon 28 Mar 2022 8:01 am
visibility 517
മേപ്പയ്യൂർ: ക്ഷേത്രങ്ങൾ കാരുണ്യ പ്രവർത്തനങ്ങൾക്കും കൂടി സഹായകമാവുകയും സാംസ്കാരിക കേന്ദ്രമായി മാറുകയും വേണമെന്ന് മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. ലോഹ്യ അഭിപ്രായപ്പെട്ടു.
കൊഴുക്കല്ലൂർ കുനിയിൽ ശ്രീ ഭഗവതി പരദേവത വിഷ്ണു ക്ഷേത്ര മഹോത്ത്സവത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക കലാ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി. രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ മികച്ച യുവ ക്ഷീരകർഷകനുള്ള അവാർഡ് നേടിയ സി.പി.അനുരാഗിനെ അനുമോദിച്ചു. കാരയാട് ദിവാകരൻ നായർ ,സഞ്ജയ് കൊഴുക്കല്ലൂർ | കെ.എം .കൃഷ്ണൻ, നവോദ് കുമാർ പട്ടർമഠം എന്നിവർ സംസാരിച്ചു.