query_builder Mon 28 Mar 2022 8:57 am
visibility 508

പത്താം ക്ലാസ് പഠനത്തിന് ഒരു സൗജന്യ ആപ്പ്
ചങ്ങരംകുളം: തൊഴിലാളികളെയും കര്‍ഷകരെയും സാധാരണക്കാരെയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. പാല്‍, പത്രം,ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മോട്ടോര്‍ വാഹന തൊഴിലാളികള്‍,ബാങ്ക്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കും. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളംതെറ്റും. സംയുക്ത സമരസമിതി ചങ്ങരംകുളം മേഖലയുടെ സമരം കേന്ദ്രം ഹൈവെ ജങ്ഷനിലെ ടാക്സി സ്റ്റാൻഡിൽ സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇ പി ഏനു അധ്യക്ഷനായി. സിദ്ധീഖ് പന്താവൂർ മുഖ്യ പ്രഭാഷണം നടത്തി. വി വി കുഞ്ഞുമുഹമ്മദ്. അഷ്‌റഫ് കൊക്കൂർ,പി വിജയൻ, എം അജയ്ഘോഷ്, മിസിരിയ സൈനുദ്ധീൻ, അടാട്ട് വാസുദേവൻ, സി ഹരിദാസ്, കാരയിൽ അപ്പു, മാമു വളയംകുളം, കെ കെ സതീശൻ എന്നിവർ സംസാരിച്ചു. പി ടി ഖാദർ സ്വാഗതം പറഞ്ഞു.
Also read: ദേശീയ പണിമുടക്ക് ആരംഭിച്ചു