query_builder Mon 28 Mar 2022 10:34 am
visibility 554

മാർച്ച് 28, 29 ദ്വിദിന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ റാലി നടത്തി. തുർന്ന് വടക്കാഞ്ചേരിയിൽ ചേർന്ന പൊതുയോഗം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് എം കെ കണ്ണൻ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി നേതാവ് വി എ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ, പി എൻ സുരേന്ദ്രൻ, മേരി തോമസ്, ഇ എം സതീശൻ, എം ആർ സോമനാരായണൻ, ടി വി ദേവദാസ്, കെ എസ് വിനോദ്, ജാൻസി ഫ്രാൻസിസ്, ഉമേഷ്, അഡ്വ. സി. വിജയൻ, കെ എം മൊയ്തു, പി. മോഹൻദാസ്, എം ജെ ബിനോയ്, എൻ കെ പ്രമോദ് കുമാർ, ടി ആർ രജിത്ത്, പി എൻ അനിൽ കുമാർ, ജിതിൻ ജോസ്, അബ്ദുൾ സലീം, കെ പി മദനൻ, കെ ഓ വിൻസെൻ്റ്, പി കെ സദാശിവൻ തുടങ്ങി വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുത്തു. എ ഐ ടി യു സി നേതാവ് എം എ വേലായുധൻ സ്വാഗതം പറഞ്ഞു.