query_builder Mon 28 Mar 2022 11:22 am
visibility 1344

എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രൗണ്ടിന് സമീപം ഉമിക്കുന്ന് കോളനിയിലും കുന്നംകുളം താലൂക്ക് ആശുപത്രിയിലും നടന്ന സംഘട്ടനത്തിൽ പ്രതികളായ ഏഴ് പേരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു.എരുമപ്പെട്ടി
തെന്നംപ്പാറ വീട്ടിൽ അമീർ (27), ഉമിക്കുന്ന് കോളനി നിവാസികളായ ചീരാത്ത് വീട്ടിൽ വിഷ്ണു(23), ഒറുവിൽ വീട്ടിൽ ശ്രീകാന്ത് (21), വടക്കംവീട്ടിൽ ദേവക് (18),എരുമപ്പെട്ടി സ്വദേശികളായ കുന്നത്തേരി പുത്തൻപുരയിൽ ഷെമീർ (27) കേളം പുലാക്കൽ ഷെഫീർ (28), അള്ളന്നൂർ വീട്ടിൽ സുജിത്ത് (31) എന്നിവരെയാണ് എരുമപ്പെട്ടി ഇൻസ്പെക്ടർ കെ കെ ഭൂപേഷ് അറസ്റ്റ് ചെയ്തത്. സംഘട്ടനത്തിൽ ഒ. ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയിൽ കോറോത്ത് അനൂപ്(36) ,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കുട്ടഞ്ചേരി നടുവിൽ പുരയ്ക്കൽ ഷനിൽ(31),കുട്ടഞ്ചേരി നടുവിൽപുരയ്ക്കൽ അഖിൽ (26)എന്നിവർക്ക് സാരമായി പരുക്ക് പറ്റിയിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.രാത്രിയിൽ നാസിക്ക് ഡോൾ പരിശീലനം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. ആദ്യം എരുമപ്പെട്ടിയിലും പിന്നീട് ചികിത്സ തേടിയ കുന്നംകുളം താലൂക്ക് ആശുപത്രിയിലും വെച്ച് ഏറ്റുമുട്ടുകയായിരുന്നു. പ്രതികൾ ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ജാമ്യംമില്ലാത്ത വകുപ്പ് പ്രകാരമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.