news bank logo
www.newsvision.in
4

Followers

query_builder Mon 28 Mar 2022 12:55 pm

visibility 526

ആസാദ് അടപ്പിച്ചു. പിന്നെ തുറന്നു.

അങ്കമാലി : പൊതുപണിമുടക്കിനോടനുബന്ധിച്ച് കാലടിയിൽ സമരാനുകൂലികൾ സാധാണക്കാരന് നേരെ തിരിഞ്ഞപ്പോൾ വൻകിടക്കാർക്കെതിരെ പേരിന് മാത്രം പ്രതിഷേധം നടത്തി. സാധാരണക്കാരുടെ കടകൾ അടപ്പിക്കാൻ കനത്ത ജാഗ്രതയിലായിരുന്നു ഇവർ. ഓട്ടം പോയ വാഹനങ്ങൾ വരെ തടഞ്ഞു. 2 ദിവസം കടകൾ തുറക്കരുതെന്ന താക്കിതും നൽകി. മറ്റുരിൽ സ്ഥാപനം അടക്കാൻ കുറച്ച് വൈകിയത് സംഘർഷത്തിന് വരെ കാരണമായി. എന്നാൽ കാലടിയിലെ വൻകിട സൂപ്പർ മാർക്കറ്റായ ആസാദിനെതിരെ ഇത്തരം പ്രതിഷേധങ്ങൾ ഒന്നും കണ്ടില്ല. തുറന്നിരിക്കുന്ന എല്ലാ വ്യാപരസ്ഥാപനങ്ങളും അടപ്പിക്കുന്നതിന്റെ ഭാഗമായി രാവിലെ ആസാദിലും ആ പ്രഹസനം സമരാനുകൂലികൾ നടത്തി. സ്ഥാപനം അടക്കാൻ നിർദേശം നൽകി. എന്നാൽ പ്രതിഷേധക്കർ പോയതിന് പിന്നാലെ ആസാദ് പഴയപോലെ തന്നെ പ്രവർത്തിച്ചു. അപ്പോഴും രണ്ട് ദിവസം സാധാണക്കാരന്റെ കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ അനുവധിക്കില്ലെന്ന നിലപാടിലുമാണ് സമരാനുകൂലികൾ. തങ്ങളുടെ സ്ഥാപനങ്ങൾ പൂർണമായും അടപ്പിക്കാൻ കാണിക്കുന്ന ജാഗ്രത ഇത്തരം വൻകിടക്കാർക്കെതിരെയും ഉയർന്ന് വരണമെന്നാണ് സാധാരണ കച്ചവടക്കാരും, ജനങ്ങളും ആവശ്യപ്പെടുന്നത്. 

Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward