query_builder Mon 28 Mar 2022 1:42 pm
visibility 502

പെരുമ്പാവൂർ: തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പെരുമ്പാവൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മതിയായ തുക നീക്കി വക്കാതെയും തൊഴിലാളി വിരുദ്ധ ഉത്തരവ് വഴി പദ്ധതി പ്രവർത്തനത്തെ തകർക്കാനാണ് കേന്ദ്ര ശ്രമം. തൊഴിലുറപ്പ് പദ്ധതി രാജ്യത്തു മാതൃകയായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. പദ്ധതിയെ പ്രയോജനപ്പെടുത്തി ശരിയായ ആസ്തി സൃഷ്ടിക്കുന്നതിലും കേരളം ഒന്നാമതാണ്. സമ്മേളനം ജില്ലാ സെക്രട്ടറി വി.എം. ശശി ഉൽഘാടനം ചെയ്തു. സി.എം. അബ്ദുൾ കരീം, ആർ.എം. രാമചന്ദ്രൻ, പി.റ്റി. ജ്യോതിഷ്‌കുമാർ, ആർ. പുരുഷോത്തമൻ, പ്രീത എൽദോസ്, ബിന്ദു ബിജു, രമ്യ ജയൻ, എ.എൻ. രാജീവ്, കെ.എം.എൽദോ തുടങ്ങിയവർ പങ്കെടുത്തു.