query_builder Mon 28 Mar 2022 2:10 pm
visibility 522
കൊയിലാണ്ടി : ഫിസിക്സിൽ സി.എസ്.ഐ.ആർ-എൻ.ഇ.ടി വിത്ത് ജെ.ആർ.എഫ് പരീക്ഷയിൽ ഓൾ ഇന്ത്യയിൽ നൂറ്റി തൊണ്ണൂറാം റേങ്ക് കരസ്ഥമാക്കി നാടിനു അഭിമാനമായി മാറിയ വി.ടി. ഹാഫിസ് നസീറിനെ നമ്പ്രത്തുകര ശാഖ മുസ് ലിം യൂത്ത് ലീഗ്,എം.എസ്.എഫ് കമ്മിറ്റികൾ അനുമോദിച്ചു.
നമ്പ്രത്തു കര റോസ് വാലിയിൽ താമസക്കാരായ കോഴിക്കോട് സെയിൽ ടാക്സ് ജീവനക്കാരൻ വി.ടി .നസീറിൻ്റെയും,മലപ്പുറം എ.ആർ നഗർ ഹയർ സെക്കണ്ടറി സ്ക്കൂൾ അദ്ധ്യാപികയായ പി.എം.സക്കീന യുടെയും മൂത്ത മകനാണ് ഹാഫിസ് നസീർ.സഹോദരി ഹിബ ഷെറിൻ.യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് ഷക്കീർ ചുണ്ടങ്കണ്ടി ഉപഹാരം നൽകി.ചടങ്ങിൽ ശാഖ മുസ് ലിം ലീഗ് പ്രസിഡന്റ് എ. മൊയ്‌തീൻ,ജ:സെക്രട്ടറി ടി .നിസാർ,സിദീഖ് പള്ളിക്കൽ,മുഹമ്മദ് അബ്ബാസ്,
അബ്ദുൽ അസീസ്,റമീസ് കരിയാത്ത്,ഷഹൽ എന്നിവർ സംബന്ധിച്ചു.