query_builder Mon 28 Mar 2022 1:54 pm
visibility 501

പറവൂർ : ഗോതുരുത്തിൽ നടന്ന സംസ്ഥാന ജൂനിയർ വോളിബോൾ ചാംപ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും, ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂരും ജേതാക്കളായി. ലീഗ് അടിസ്ഥാനത്തിൽ നടന്ന ചാംപ്യൻഷിപ്പിൽ എല്ലാ മത്സരവും വിജയിച്ചാണു കോഴിക്കോടും, തൃശ്ശൂരും ഒന്നാമതെത്തിയത്. ഒരു ടീമിനു മൂന്ന് കളികൾ വീതമാണുള്ളത്. രണ്ടു കളികൾ ജയിച്ചാണ് എറണാകുളവും, തിരുവനന്തപുരവും രണ്ടാമതെത്തിയത്. സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറി സി സത്യൻ, ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ വി എ മൊയ്തീൻ നൈന എന്നിവർ ജേതാക്കൾക്കു ട്രോഫി നൽകി.
