വിദ്യാർഥികൾക്ക് ഗ്രന്ഥശാല പരിചയം

GENERAL

വിവിധങ്ങളായ പുസ്തകങ്ങളെ കുറിച്ചും വായനയുടെ പ്രാധാന്യത്തെ കുറിച്ചും നാടിൻറെ മാറ്റ് കൂട്ടിയ നായകരെക്കുറിച്ചുമെല്ലാം പുതുതലമുറയിൽ കൗതുകമുണർത്തി

വിദ്യാർഥികൾക്ക് ഗ്രന്ഥശാല പരിചയം Enlight News

പറവൂർ : കെടാമംഗലം ഗവ. എൽ പി എസ് വിദ്യാർഥികൾക്കായി പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല പരിചയം സംഘടിപ്പിച്ചു. വിവിധങ്ങളായ പുസ്തകങ്ങളെ കുറിച്ചും വായനയുടെ പ്രാധാന്യത്തെ കുറിച്ചും നാടിൻറെ മാറ്റ് കൂട്ടിയ നായകരെക്കുറിച്ചുമെല്ലാം പുതുതലമുറയിൽ കൗതുകമുണർത്തി. വായനയുടെ വെളിച്ചം എന്ന പേരിൽ നടത്തിയ പരിപാടിയിൽ അധ്യാപിക പി എം ഷൈനി അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി എം ഹാരിസ് വിദ്യാർഥികൾക്ക് അംഗത്വം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പുതുതലമുറയെ പുസ്തക ലോകത്തേക്ക് ആനയിക്കുന്ന ഇത്തരം അർഥപൂർണമായ പരിപാടികൾ മറ്റു ഗ്രന്ഥശാലകൾക്ക് കൂടി മാതൃകയാക്കാവുന്നതാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. ലൈബ്രറി പ്രസിഡൻറ് പി പി സുകുമാരൻ, യുവകൈരളി സെക്രട്ടറി അൻവിൻ കെടാമംഗലം, ലൈബ്രറി പ്രവർത്തകൻ കെ എസ് വിനു, ലൈബ്രേറിയൻ നവീൻ കെ ജി എന്നിവർ സംസാരിച്ചു.