query_builder Mon 28 Mar 2022 3:50 pm
visibility 508

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ യാത്രാവിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പ് വൈദ്യുത തൂണില്‍ ഇടിച്ചെങ്കിലും വന്‍ അപകടം ഒഴിവായി. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് പോകാനിരുന്ന സ്‌പൈസ്‌ജെറ്റ് എസ്ജി 160 ആണ് അപകടത്തില്‍പ്പെട്ടത്. സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ വലതുവശത്തെ പിന്‍ഭാഗമാണ് വൈദ്യത തൂണില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചു. സംഭവസമയത്ത് യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.