query_builder Mon 28 Mar 2022 4:19 pm
visibility 501
കണ്ണൂർ: പണിമുടക്ക് ലക്ഷ്യം വെച്ച് മദ്യം ശേഖരിച്ച് വിൽപ്പന നടത്തുന്നതിനായി ഓട്ടോറിക്ഷയിൽ മാഹി മദ്യം കടത്തവെ ഒരാൾ പിടിയിൽ. പാലയാട് കളരിപറമ്പ് വീട്ടിൽ അഭിലാഷ് കൃഷ്ണനെ കൂത്ത്പറമ്പ എക്സൈസ് സർക്കിൾ പ്രിവൻ്റീവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ അറസ്റ്റ് ചെയ്തത്.
പാലയാട് ഹൈസ്കൂളിന് സമീപം പള്ളിപ്രം അങ്കണവാടിക്ക് സമീപം വെച്ചാണ് 80 കുപ്പികളിലായുള്ള 24.640 ലിറ്റർ മാഹി മദ്യം കടത്തവെ KL 13 X 4905 നമ്പർ ആപേ ഓട്ടോറിക്ഷയുമായി പ്രതി പിടിയിലായത്.പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർ റാഫി -കെ.വി. P o ഗ്രേഡ് അജേഷ് പി. സിവിൽ എക്സൈസ് ഓഫീസർമാരായ ലെനിൻ എഡ്വേർഡ് , ഉമേഷ് കെ. വിഷ്ണു N C ,ഡ്രൈവർ ഷംജിത്ത് എന്നിവർ ഉണ്ടായിരുന്നു.പ്രതിയെ തലശ്ശേരി റെയിഞ്ച് എക്സൈസിന് കൈമാറി