കണ്ണൂരിൽ ഒന്നാം ദിന പണിമുടക്ക് പൂർണ്ണം

REGIONAL

പ്രകടനം നടത്തി

കണ്ണൂരിൽ ഒന്നാം ദിന പണിമുടക്ക് പൂർണ്ണം Enlight News

കണ്ണൂർ: ദേശീയ പണിമുടക്കിൻ്റെ ഭാഗമായി കണ്ണൂരിൽ നടന്ന പണിമുടക്ക് ബന്ദായി മാറി. ഒന്നാം ദിനമായ ഇന്ന്

ജനജീവിതം പൂർണമായി സ്തംഭിച്ചു.കെ.എസ്.ആർ.ടി.സി ബസ് സർവീസ് പൂർണമായി മുടങ്ങി പണിമുടക്ക് തലേ ദിവസം വൈകുന്നേരം ബംഗ്ളൂരിലേക്ക് സർവീസ് നടത്തിയതല്ലാതെ മറ്റു ബസുകൾ സർവീസ് നടത്തിയില്ല.എന്നാൽ പണിമുടക്ക് ദിവസവും ട്രെയിനുകൾ ഭാഗികമായി സർവീസ് നടത്തി

റെയിൽവെ സ്‌റ്റേഷനിൽ നിന്നും കോർപറേഷൻ പരിധിയിൽ ഓട്ടോ സർവീസും നടത്തി.സിവിൽ സ്റ്റേഷൻ ഉൾപ്പെടെ സർക്കാർ ഓഫിസുകൾ പേരിന് മാത്രമേ തുറന്നു പ്രവർത്തിച്ചിരുന്നുള്ളൂ.

ഹോട്ടലുകൾ അടഞ്ഞുകിടന്നത് നഗരത്തിൽ കുടുങ്ങിപ്പോയ യാത്രക്കാർക്കും വഴിയോരങ്ങളിൽ ജീവിക്കുന്നവർക്കും ഭക്ഷണത്തിന് പ്രതിസന്ധി സൃഷ്ടിച്ചു. സന്നദ്ധ സംഘടനകൾ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരം, കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ അക്ഷയപാത്രം, സ്റ്റേഡിയം കോർണർ തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ സന്നദ്ധ സംഘടനകളും പൊലിസും ഭക്ഷണ വിതരണം നടത്തി. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംയുക്ത ട്രേഡ് യൂനിയൻ കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും തുടങ്ങിയ പ്രകടനം തെക്കി ബസാറിൽ സമാപിച്ചു.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളായ എം.എ കരീം, താവം ബാലകൃഷ്ണൻ, സി.പി സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


ദേശീയ പണിമുടക്കിൻ്റെ ഭാഗമായി കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല താഴെചൊവ്വ കിഴുത്തള്ളിയിൽ ഹർത്താൽ അനുകൂലികൾ ചരക്കു ലോറി തടഞ്ഞിട്ടു.ഹർത്താലിൽ അക്രമമൊഴിവാക്കുന്നതിനായി കനത്ത പൊലിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്