query_builder Mon 28 Mar 2022 8:31 pm
visibility 507

ദോഹ : തൃശൂർ ജില്ലയിലെ മന്ദലാംകുന്ന് നിവാസികളുടെ ഖത്തർ പ്രവാസി സംഘടനയായ MWAQ നു പുതിയ കമ്മിറ്റി നിലവിൽ വന്നു.
മൂന്നരപതിറ്റാണ്ടു കാലമായി സ്വദേശത്തും, വിദേശത്തും നിരവധി സാമൂഹിക ജീവകാരുണ്ണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി MWAQ സംഘടനാ പ്രവർത്തനം നിലനിൽക്കുന്നു.
ദോഹയിലെ സംഘം റെസ്റ്റോറന്റിൽ ചേർന്ന മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷന്റെ വാർഷിക ജനറൽബോഡി യോഗത്തിൽ മുൻ പ്രസിഡന്റ് പി.എ ലിയാകത് അധ്യക്ഷ വഹിച്ചു. അഡ്വവൈസറി ബോർഡ് അംഗമായ കാസിം കറുത്താക്ക, മുൻ ട്രഷറർ ഷാഹുൽ കോട്ടപ്പുറത്ത്, എ. എം ബദറുദ്ധീൻ, കെ. എച്ച് അൻവർ, അബു, നജീബ് എന്നിവർ സംസാരിച്ചു. മുൻ സെക്രട്ടറി വി.ജി ലാൽമോൻ സ്വാഗതവും നിലവിലെ ട്രഷറർ താഹ ജമാൽ നന്ദിയും പറഞ്ഞു.
അഡ്വവൈസറി അംഗങ്ങളുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി ഭാരവാഹികളായി:
പ്രസിഡന്റ് : എ.എം. ബാദുഷ, സെക്രട്ടറി : എം.സി. അർഷാദ്, ട്രെഷറർ : താഹ ജമാൽ ,
ജോ:സെക്രെട്ടറി : ഇ.എച്ച്. മുസ്താക്ക്,വൈ:പ്രസിഡന്റ് : ആദിൽ റഷീദ്
എന്നിവരെ തിരഞ്ഞെടുത്തു.