query_builder Mon 28 Mar 2022 5:02 pm
visibility 518
ചാലക്കുടി: ആസാം സ്വദേശിയായ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം.ആസാം സ്വദേശിയായ നിഗം രാജ്ഭാറിന്റെ (43)ഭാര്യ ഗീത നിഗത്തെ (28) കഴിഞ്ഞ 25 തീയതി രാത്രി ഏഴരയോടെ എലിഞ്ഞിപ്രയിലെ വാടക വീട്ടില്‍ വെച്ച് ബഹളത്തിനിടയില്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.കഴുത്തിലും കൈയിലും പരിക്കേറ്റ ഗീതയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭര്‍ത്താവ് നിഗം രാജ് ഭാറിനെ ചാലക്കുടി എസ്.എച്ച്.ഒ കെ.എസ് സന്ദീപ് കസ്റ്റഡിയിലെടുത്തു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.എസ്.ഐമാരായ സി.വി.ഡേവീസ്,കെ.എ.കൃഷ്ണന്‍,സീനിയര്‍ സിപിഒ പി.എ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേക്ഷണം.
--