query_builder Tue 29 Mar 2022 12:21 am
visibility 501

കോടാലി: ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യസമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവം കൊടിയേറി. ക്ഷേത്രം ഉപദേഷ്ടാവ് മണികണ്ഠന്‍ ശാന്തി. മേല്‍ശാന്തി കുട്ടന്‍ ശാന്തി എന്നിവര്‍ കൊടിയേറ്റത്തിന് കാര്‍മ്മികത്വം വഹിച്ചു. ഞായറാഴ്ചയാണ് കാവടി ഉത്സവം .ശനിയാഴ്ച വൈകുന്നേരം ഏഴിന് സഹസ്രനാമാര്‍ച്ചന, അത്താഴപൂജ, ഭസ്മാഭിഷേകം രാത്രിയില്‍ കുട്ടികളുടെ കലാപരിപാടികള്‍, ഞായറാഴ്ച രാവിലെ ആറര മുതല്‍ വിവിധ സെറ്റുകളുടെ അഭിഷേകം, എട്ടു മുതല്‍ ഉച്ച് ഒന്നര വരെ വിവിധ സെറ്റുകളുടെ കാവടിയാട്ടം, വൈകു്‌നനേരം ഏഴിന് ദീപാരാധന, രാത്രി 7.30 ന് കാഞ്ഞൂര്‍ നാട്ടു പൊലിമയുടെ നാവോറ് നാടന്‍ പാട്ടരങ്ങ് എന്നിവയുണ്ടാകും. അമ്പലനട ,തെക്കുമുറി യുവജന സംഘം, യുവ ചൈതന്യ, ശ്രീ മുരുക, വേല്‍മുരുക, കുഞ്ഞാലിപ്പാറ എന്നി ദേശക്കാവടി സെറ്റുകള്‍ ആഘോഷത്തില്‍ പങ്കാളികളാകും.