ക്ഷീര കർഷകർക്ക് വാർഷിക വേതനം നൽകി.

GENERAL

16 ക്ഷീര കർഷകർക്ക് വാർഷിക വേതനം നൽകി.

ക്ഷീര കർഷകർക്ക് വാർഷിക വേതനം നൽകി. Enlight News


ആലപ്പുഴ: നഗരസഭയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം 16 ക്ഷീര കർഷകർക്ക് വാർഷിക വേതനം നൽകി.ഇൻഷ്വർ ചെയ്ത 2 പശുക്കളെങ്കിലുമുള്ള ,സൊസൈറ്റിയിൽ പ്രതിദിനം 10 ലിറ്റർ പാല് നൽകുന്ന 16 ക്ഷീര കർഷകർക്കാണ് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി സൊസൈറ്റികൾ വഴി ആളൊന്നിന് 100 ദിന വേതനമായ 29100 രൂപ വീതം വിതരണം ചെയ്തത്.

ചടങ്ങ് ഉദ്ഘാടനം ചെയ്തു.


നഗരസഭ ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷനായിരുന്നു. സ്ഥിരം സമിതി അദ്ധ്യക്ഷ രായ എ.ഷാനവാസ്, ബീന രമേശ്, കെ.ബാബു, കൗൺസിലർമാരായ എം.ആർ പ്രേം , കെ.കെ ജയമ്മ, ഹെലൻ ഫെർണാണ്ടസ്, ക്ലാരമ്മ പീറ്റർ, ക്ഷീര വികസന ഓഫീസർ സബിത, ഷംഷ, ലീന എന്നിവർ സംസാരിച്ചു.