ശിശു പരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങളെ മർദിച്ച സംഭവം: ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവെച്ചു
CRIME
കുട്ടികള്‍ക്ക് മര്‍ദനമേറ്റതിനെ കുറിച്ച് ജില്ല കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിജയകുമാറിന്റെ രാജി.

Read also: പ്രണയപ്പക: യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം, യുവാവ് തീപൊള്ളലേറ്റ് മരിച്ചു.
പാലക്കാട് അയ്യപുരത്ത് ശിശു പരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങളെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവെച്ചു. ആരോപണവിധേയനായ സെക്രട്ടറി കെ. വിജയകുമാര്‍ ആണ് രാജിവെച്ചത്. കുട്ടികള്‍ക്ക് മര്‍ദനമേറ്റതിനെ കുറിച്ച് ജില്ല കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിജയകുമാറിന്റെ രാജി. മാതാപിതാ ക്കള്‍ ഉപേക്ഷിക്കുന്ന നവജാത ശിശുക്കള്‍ മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികളെയാണ് ശിശു പരിചരണ കേന്ദ്രത്തില്‍ താമസിപ്പിക്കുന്നത്. ശിശുക്ഷേമ സമിതി സെക്രട്ടറി ഫോണില്‍ സംസാരിക്കുമ്ബോള്‍ കുട്ടികള്‍ കരയുന്നതാണ് മര്‍ദനത്തിന് കാരണമെന്നും പല തവണ സ്കെയില്‍ വെച്ച് കുട്ടികളെ തല്ലിയിട്ടുണ്ടെന്നും കുട്ടികളുടെ ആയ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ ഡിസ്ട്രിക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു. കൂടാതെ, വിജയകുമാറിനെതിരെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.