query_builder Tue 29 Mar 2022 5:21 am
visibility 576

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നടക്കുന്ന അഞ്ചുലക്ഷത്തിലധികം പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ ഗുണഭോക്താക്കളുടെ ഗൃഹപ്രവേശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഇന്ന് ഉച്ചയ്ക്ക് 12.30നാണ് 5.21 ലക്ഷം പിഎംഎവൈ ഗുണഭോക്താക്കളുടെ ഗൃഹപ്രവേശത്തില്‍ മോദി പങ്കെടുക്കുന്നത്. ചടങ്ങില്‍ സംസ്ഥാനത്തുടനീളമുള്ള പുതിയ വീടുകളില്‍ ശംഖ്, വിളക്ക്, പൂക്കള്‍, രംഗോലി എന്നിവയോടെ പരമ്പരാഗത ആഘോഷങ്ങള്‍ക്കും സാക്ഷ്യം വഹിക്കും. മധ്യപ്രദേശിലെ ഗ്രാമീണ സഹോദരങ്ങള്‍ക്ക് ഒരു പുതിയ പ്രഭാതം ഉണ്ടാകുമെന്ന് മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമത്തിലൂടെ രാജ്യത്തെ നിര്‍ദ്ധനരായ എല്ലാ കുടുംബങ്ങള്‍ക്കും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഒരു വീട് നിര്‍മ്മിച്ചു നല്‍കുന്നതായി ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. വീട് നിര്‍മ്മിച്ചു നല്‍കുന്ന നീക്കം ഈ ദിശയിലെ മറ്റൊരു ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നതായും പ്രസ്താവനയില്‍ പറയുന്നു.