2022ലെ ഓഡോ അവാര്‍ഡ് ടെക്‌നോറിയസിന്

GENERAL

ഇ.ആര്‍.പി (എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്) സേവനങ്ങളിലെ മികച്ച പ്രകടനത്തിനും ഉപഭോക്തൃ സംതൃപ്തിക്കുമാണ് ടെക്‌നോറിയസ് ഓഡോ അവാര്‍ഡ് കരസ്ഥമാക്കിയത്

2022ലെ ഓഡോ അവാര്‍ഡ് ടെക്‌നോറിയസിന് Enlight News


കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്ക് ആസ്ഥാനമാക്കി ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനികളിലൊന്നായ ടെക്‌നോറിയസ് ഇന്‍ഫോ സൊല്യൂഷന്‍സിന് 2022ലെ 'ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടര്‍' അവാര്‍ഡ്. ഇ.ആര്‍.പി (എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്) സേവനങ്ങളിലെ മികച്ച പ്രകടനത്തിനും ഉപഭോക്തൃ സംതൃപ്തിക്കുമാണ് ടെക്‌നോറിയസ് ഓഡോ അവാര്‍ഡ് കരസ്ഥമാക്കിയത്. ഓഡോ ഇ.ആര്‍.പിയുടെ ഗോള്‍ഡ് പാര്‍ട്ണറാണ് ടെക്‌നോറിയസ്.


ലോകമെമ്പാടുമായി 2000-ത്തോളം പങ്കാളികളുള്ള ഓഡോയ്ക്ക് ഇന്ത്യയില്‍ മാത്രം അന്‍പതോളം പങ്കാളികളും ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ സാന്നിധ്യവുമുണ്ട്.