ഹോട്ടലുടമയുടെ കൊലപാതകം; പിടിയിലായ ഷിബിലി പോക്സോ കേസ് പ്രതി
GENERAL
ഷിബിലിന് ഒപ്പം കസ്റ്റഡിയിലുള്ള ഫർസാനയാണ് 2021ൽ പരാതി നൽകിയത്

കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകാലത്തിൽ പിടിയിലായ ഷിബിലി പോക്സോ കേസ് പ്രതിയാണെന്ന് പോലീസ്. ഷിബിലിന് ഒപ്പം കസ്റ്റഡിയിലുള്ള ഫർസാനയാണ് 2021ൽ പരാതി നൽകിയത്.
ഹോട്ടലിലെ മുൻ ജീവനക്കാരനായ ഷിബിലിനെ ഈ മാസം പതിനെട്ടാം തിയതി ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. സ്വഭാവ സൂഷ്യത്താലാണ് പിരിച്ചു വിട്ടതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എല്ലാ വിധ, ആനുകൂല്യങ്ങളും നൽകിയാണ് ഷിബിലിനെ പുറത്താക്കിയത്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്ത ഷിബിലിയും ഫർഹാനയും കോഴിക്കോട് ഹോട്ടലുടമ താമസിച്ച ടൂറിസ്റ്റ് ഹോമിൽ ഒന്നാം നിലയിൽ റൂം എടുത്തിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ഇരുവരിലേക്കും എത്തിയത്.