ജനങ്ങളുടെ ജീവന് എന്താ വിലയില്ലേ ? : വനംവകുപ്പിനെതിരെ ഹൈക്കോടതി

GENERAL

ഈ വിഷയത്തില്‍ ഒരു നയം ഉണ്ടാക്കണമെന്ന് വനംവകുപ്പിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.വനാതിര്‍ത്തിയില്‍നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി....

ജനങ്ങളുടെ ജീവന് എന്താ വിലയില്ലേ ? : വനംവകുപ്പിനെതിരെ ഹൈക്കോടതി Enlight News


കൊച്ചി : വന്യമൃഗ ആക്രമണത്തില്‍ വനംവകുപ്പിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളുടെ ജീവന് വിലയില്ലേയെന്നും നഷ്ടപരിഹാരം നല്‍കിയാല്‍ ഒഴിഞ്ഞുപോകാമെന്ന് പറയുന്നവര്‍ക്ക് അത് കൊടുത്തുകൂടേയെന്നും കോടതി ചോദിച്ചു. ഈ വിഷയത്തില്‍ ഒരു നയം ഉണ്ടാക്കണമെന്ന് വനംവകുപ്പിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.വനാതിര്‍ത്തിയില്‍നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വയനാട്ടില്‍ കഴിഞ്ഞ ദിവസമാണ് ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ പടമല ചാലിഗദ്ദ പനച്ചിയില്‍ അജി കൊല്ലപ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായെന്നുള്ള വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.സാഹചര്യം അനുകൂലമായാല്‍ മിഷന്‍ മഗ്നയുടെ ഭാഗമായി ഉടന്‍ മയക്കുവെടി വെക്കുമെന്ന് വനംവകുപ്പ് തിങ്കളാഴ്ച ഉച്ചയോടെ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.