മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി ; യൂത്ത് കോൺഗ്രസുകാർക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം

GENERAL

യൂത്ത് കോൺഗസ് ജില്ലാ വൈസ് പ്രസിഡന്റുമായ മഹിത, സുധീഷ് എന്നിവരാണ് അപ്രതീക്ഷിതമായി വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്....

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി ; യൂത്ത് കോൺഗ്രസുകാർക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം Enlight News


കണ്ണൂർ : മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പഴയങ്ങാടി എരിപുരത്ത് വെച്ചാണ് കരിങ്കൊടി കാട്ടിയത്. പ്രതിഷേധക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചു.യൂത്ത് കോൺഗസ് ജില്ലാ വൈസ് പ്രസിഡന്റുമായ മഹിത, സുധീഷ് എന്നിവരാണ് അപ്രതീക്ഷിതമായി വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. ഇതുകണ്ട ഡിവൈഎഫ്ഐ പ്രവർത്തകർ ഇവരെ കൂട്ടംകൂടി മർദിച്ചു. തുടർന്ന് പൊലീസെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പിന്നാലെ പ്രദേശത്ത് ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.സംഘർഷത്തിൽ തലയ്ക്കും മറ്റു പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ സ്‌റ്റേഷന് അകത്തുവച്ചും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ് ഐ പ്രവർത്തകർ മർദിച്ചതായി പരാതിയുണ്ട്. അതേസമയം നവകേരള സദസ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രതിഷേധം നടക്കുന്നത്.