പഴശ്ശിരാജ എൻഎസ്എസ് കോളജിൽ റാ​ഗിങ് ; ആറ് കോളജ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

GENERAL

ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായാണ് പരാതി . കോളജ് അധികൃതർ പരാതി പൊലീസിനു കൈമാറി....

പഴശ്ശിരാജ എൻഎസ്എസ് കോളജിൽ റാ​ഗിങ് ; ആറ് കോളജ് വിദ്യാർഥികൾക്ക് സസ്പെൻഷൻ Enlight News


കണ്ണൂർ : മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ റാ​ഗിങ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായാണ് പരാതി . കോളജ് അധികൃതർ പരാതി പൊലീസിനു കൈമാറി. വിദ്യാർഥികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു . ഇതിനു പിന്നാലെയാണ് നടപടി. ആഭ്യന്തര അന്വേഷണത്തിനു സമിതിയെ നിയമിച്ചു. കൂടുതൽ അന്വേഷണത്തിനു ശേഷം കൂടുതൽ നടപടിയെടുക്കുമെന്നു പ്രിൻസിപ്പൽ വ്യക്തമാക്കി .ഒന്നാം വർഷ വിദ്യാർഥികൾ മദ്യപിച്ചെന്നു ആരോപിച്ചായിരുന്നു മർദ്ദനം . ഈ മാസം അഞ്ചിനാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതായും പരാതിയിലുണ്ട്.