ഇന്ത്യമുന്നണി പശ്ചിമ ബംഗാളിലെ സീറ്റ് വീതംവയ്പ് കോൺഗ്രസ്സിന് രണ്ട്,സി പി എമ്മിന് ഒന്നുമില്ലെന്ന് തൃണമൂൽ

GENERAL

*കോൺഗ്രസ്സിന് നല്കുന്ന 2 സീറ്റിൽ നിന്ന് ഒരു സീറ്റ് സി.പി.എമ്മിന് നല്കിയാൽ എതിർക്കില്ലെന്നും ത്യണമൂൽ പറയുന്നു.*

ഇന്ത്യമുന്നണി പശ്ചിമ ബംഗാളിലെ സീറ്റ് വീതംവയ്പ് കോൺഗ്രസ്സിന് രണ്ട്,സി പി എമ്മിന് ഒന്നുമില്ലെന്ന് തൃണമൂൽ Enlight News


കൊൽകൊത്ത : ലോകസഭാ തിരഞ്ഞെടുപ്പ്:ഇന്ത്യമുന്നണിയുടെ പശ്ചിമ ബംഗാളിലെ സീറ്റ് നിർണ്ണയം എക പക്ഷീയമായി പ്രഖ്യാപിച്ച് ത്യണമുൽ കോൺഗ്രസ്സ്. കോൺഗ്രസ്സിന് രണ്ട് സീറ്റ് നല്കും , സി.പി.ഐ എമ്മിന് സീറ്റ് നല്കില്ലെന്ന പ്രഖ്യാപനത്തിൽ ഇടതു ചേരിയെ ഞെട്ടിച്ചിരിക്കയാണ് മമത.കോൺഗ്രസ്സിന് നല്കുന്ന 2 സീറ്റിൽ നിന്ന് ഒരു സീറ്റ് സി.പി.എമ്മിന് നല്കിയാൽ എതിർക്കില്ലെന്നും ത്യണമൂൽ പറയുന്നു. 42 സീറ്റുകളിൽ 30 ഇടത്തും ഇക്കുറി വിജയം ഉറപ്പെന്ന ആത്മ വിശ്വാസത്തിലാണ് ത്യണമൂൽ കോൺഗ്രസ്സ്. മൂന്നു പതിറ്റാണ്ട് ബംഗാൾഭരിച്ച സിപിഎമ്മിനേൽക്കുന്ന നാണക്കേട് വലിയ രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്.