കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് , ഗൗരവമായ അന്വേഷണം വേണമെന്നത് പാർട്ടി നിലപാട് : എം വി ഗോവിന്ദൻ
GENERAL
*ഇഡി ചോദ്യം ചെയ്യാത്ത ഏത് രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യയിൽ ഉള്ളത്*

കണ്ണൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഗൗരവ പൂർവമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നതാണ് സിപിഐഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇഡി ഇടപെടൽ രാഷ്ട്രീയ പ്രേരിതമാണ്. ഇഡി പല സ്ഥലത്തും പോകുന്നുണ്ട്. ഇഡി ചോദ്യം ചെയ്യാത്ത ഏത് രാഷ്ട്രീയ പ്രസ്ഥാനമുണ്ട്? ഒരിടത്ത് കെ സുധാകരനും മറ്റൊരിടത്ത് രാഹുൽ ഗാന്ധിയും ഇഡിയുടെ മുന്നിലുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തട്ടിപ്പ് എവിടെയാണോ ഉള്ളത് അതൊക്കെ അന്വേഷിക്കട്ടെയെന്നും അതിലൊന്നും ഒരു തരത്തിലും വീട്ടു വീഴ്ച ചെയ്യേണ്ടതില്ലെന്നും എം ഗോവിന്ദൻ പറഞ്ഞു.