നവോദയ കവിത പുരസ്കാരം അശ്വനി ആർ ജീവന്

GENERAL

പുരസ്കാര സമർപ്പണം മെയ് 28ന് 3 മണിക്ക് അൻസാരിയ പബ്ലിക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരയ്ക്കാർ നിർവഹിക്കും. 

നവോദയ കവിത പുരസ്കാരം അശ്വനി ആർ ജീവന് 


 Enlight News

കമ്പളക്കാട് നവോദയ ഗ്രന്ഥശാല ഏർപ്പെടുത്തിയ നവോദയ കവിത പുരസ്കാരം അശ്വനി ആർ ജീവന്റെ 'അ അതിര് അധിനിവേശം ' എന്ന കവിതയ്ക്ക് ലഭിച്ചു. ഹൈദരാബാദ് ജി നാരായണമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ ഇംഗ്ലീഷ് അധ്യാപികയും സുൽത്താൻബത്തേരി കുപ്പാടി വാഴവിള വീട്ടിൽ രാജീവന്റെയും വിലാസിനിയുടെയും മകളുമാണ് കുമാരി അശ്വനി ആർ ജീവൻ. പുരസ്കാര സമർപ്പണം മെയ് 28ന് 3 മണിക്ക് അൻസാരിയ പബ്ലിക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരയ്ക്കാർ നിർവഹിക്കും. 


ഈ മത്സരത്തിൽ ഡോക്ടർ പ്രീജാ വിനോദിന്റെ ' നദികളെല്ലാം തിരക്കിലാണ് ' , എ ആർ ശങ്കരന്റെ ' വിട ' എന്നീ കവിതകൾ ജൂറിയുടെ പ്രത്യേക പരാമർശം നേടി.