കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനം : ഗുരുതര സുരക്ഷാ വീഴ്ച

GENERAL

സെക്യൂരിറ്റി, സിസിടിവി എന്നീ സംവിധാനങ്ങളിൽ വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു....

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനം : ഗുരുതര സുരക്ഷാ വീഴ്ച Enlight News


കോഴിക്കോട് : ഐസിയു പീഡനക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായാതായി റിപ്പോർട്ട്. പരാതിയിൽ നിന്നും പിൻമാറാൻ ജീവനക്കാർ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. സെക്യൂരിറ്റി, സിസിടിവി എന്നീ സംവിധാനങ്ങളിൽ വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഇനിയും ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തണമെന്ന് ഡിഎംഇ ഉത്തരവ് നൽകി. വാർഡുകൾ മുഴുവൻ വ്യക്തമാവുന്ന രീതിയിൽ സിസിടിവി സംവിധാനം ഏർപ്പെടുത്തണമെന്നും സ്ത്രീകളായ രോഗികളെ റിക്കവറി റൂമിൽ നിന്നും മാറ്റുന്നതിൽ നിന്നും പുരുഷ ജീവനക്കാരെ ഒഴിവാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ ശശീന്ദ്രൻ എന്ന അറ്റൻഡർ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഈ പരാതി പിൻവലിക്കാൻ ആശുപത്രിയിലെ അഞ്ച് ജീവനക്കാർ സന്ദർശിച്ചു ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് അതിജീവിത ആരോഗ്യ വകുപ്പിനെ സമീപിക്കുകയായിരുന്നു.