തലശ്ശേരി-കുടക് ചുരത്തില്‍ പെട്ടിക്കുള്ളില്‍ കഷ്ണങ്ങളാക്കി മൃതദേഹം

CRIME

*നാല് കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടത്*.

തലശ്ശേരി-കുടക് ചുരത്തില്‍ പെട്ടിക്കുള്ളില്‍ കഷ്ണങ്ങളാക്കി മൃതദേഹം Enlight News


തലശേരി – കുടക് അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി . നാല് കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടത് . കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത് . മൃതദേഹം സ്ത്രീയുടെതാണെന്ന് സൂചന . സംഭവസ്ഥലത്ത് നിന്ന് ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പും പൊലീസും പരിശോധന നടത്തിയത് . ഈ പരിശോധനയിലാണ് ട്രോളിയിലാക്കി കഷ്ണങ്ങളാക്കി മൃതദേഹം കണ്ടെത്തിയത് . പ്രാഥമിക പരിശോധനയിൽ മൃതദഹം സ്ത്രീയുടേതാണെന്നാണ് വിവരം . കൂടുതൽ പരിശോധനക്ക് ശേഷമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ . കൂടുതൽ പൊലീസും സംഘവും സ്ഥലത്തെത്തി . അതിർത്തിയിലായതിനാൽ വിരാജ്പേട്ട പൊലീസാണ് അന്വേഷണം നടത്തുന്നത് . സംഭവത്തിൽ വിരാജ്പേട്ട പൊലീസ് അന്വേഷണം തുടങ്ങി . അതേസമയം, മൃതദേഹം മടിക്കേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട് . മൃതദേഹം 23 നും 25 നും ഇടയിലുള്ള യുവതിയുടേതെന്ന് സംശയിക്കുന്നതായി കർണാടക പൊലീസ് അറിയിച്ചു .