സിദ്ദിഖിന്റെ കൊലപാതകം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ചയെന്ന് നിഗമനം
VIDEO
എരഞ്ഞിപ്പാലത്തുള്ള ഹോട്ടലില്‍ മെയ് 18-ന് സിദ്ദിഖ് മുറിയെടുത്തിരുന്നു.

കോഴിക്കോട്: മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ കൊണ്ടുപോയി തള്ളിയ സംഭവത്തിൽ സിദ്ദിഖിന്റെ കൊലപാതകം കഴിഞ്ഞ ചൊവ്വാഴ്ചയെന്ന് നിഗമനം. എരഞ്ഞിപ്പാലത്തുള്ള ഡി കാസ ഇൻ ഹോട്ടലില്‍ മെയ് 18-ന് സിദ്ദിഖ് മുറിയെടുത്തിരുന്നു.
ഹോട്ടലിലെ ജി 3, ജി 4 മുറികളിലാണ് സിദ്ദിഖും പ്രതികളും താമസിച്ചിരുന്നത്. ഈ രണ്ട് മുറികളും ബുക്ക് ചെയ്തതുകൊല്ലപ്പെട്ട സിദ്ദീഖാണെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. ഇവിടെവച്ചാണ് ഇയാളെ കൊല്ലപ്പെടുത്തിയ പ്രതികള്‍ മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ കൊണ്ടുപോയി തള്ളിയ ശേഷം ചെന്നൈയിലേക്ക് കടന്നതാണെന്നാണ് വിവരം.
സിദ്ദീഖിനെ കാണാതായതിനു പിന്നാലെ അക്കൗണ്ടില്‍നിന്ന് തുടര്‍ച്ചയായി പലയിടങ്ങളില്‍നിന്നായി പണം പിൻവലിച്ചിരുന്നു. ഇതില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളതെന്ന് കണ്ടെത്തിയിരുന്നു. ഇത് ഷിബിലി, ആഷിക്ക്, ഫര്‍ഹാന എന്നിവരാണ് . മൂവരും പിടിയിലായിട്ടുണ്ട്. കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ നിന്നാണ് പണം പിൻവലിച്ചത്. ഏതാണ്ട് മുഴുവൻ തുകയും അക്കൗണ്ടില്‍നിന്ന് പിൻവലിച്ചിട്ടുണ്ടെന്നും മകൻ പറഞ്ഞു.
തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ വ്യാപാരിയെ കാണാതായത് ഷിബിലിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ദിവസമെന്ന് സിദ്ദിഖിന്റെ സഹോദരൻ വ്യക്തമാക്കിയിരുന്നു. ഹോട്ടലില്‍ നിന്ന് പണം നഷ്ടമായതിനെ തുടര്‍ന്നാണ് ഷിബിലിയെ ഒഴിവാക്കിയത്. ഷിബിലിയുടെ പെരുമാറ്റദൂഷ്യത്തിനെതിരെ മറ്റ് തൊഴിലാളികള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു
സിദ്ദിഖിന്റെ കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങളും എടിഎം കാര്‍ഡുമാണ് നിര്‍ണായകമായത്. സംഭവത്തിന് മുൻപ് കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ദിഖും അതേ ഹോട്ടലിലെ തന്നെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയും കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് മുറിയെടുത്തത്. രണ്ടു മുറികളാണ് ബുക്ക് ചെയ്തിരുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തില്‍ നിര്‍ണായകമായത്. മൂവരും ഒരുമിച്ച് ഹോട്ടലിലേക്ക് പോകുന്നത് സിസിടിവിയില്‍ വ്യക്തമാണ്. എന്നാല്‍ തിരിച്ച് പോകുമ്ബോള്‍ പ്രതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.